Times Kerala

പുതുമകളുമായി ഗൂഗിളിന്റെ പിക്‌സല്‍ 4 സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

 
പുതുമകളുമായി ഗൂഗിളിന്റെ പിക്‌സല്‍ 4 സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി

പുതുമകളുമായി ഗൂഗിളിന്റെ പിക്‌സല്‍ 4 സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കി. പിക്‌സല്‍ 4, പിക്‌സല്‍ 4 എക്‌സ് എല്‍ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഗൂഗിള്‍ അവതരിപ്പിച്ചത് .

പിക്‌സല്‍ 4 ഫോണുകള്‍ ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, വാവേ പോലുള്ള മുന്‍നിര ബ്രാന്റുകളുടെ പ്രീമിയം സ്മാര്‍ട്‌ഫോണുകളോടാണ് വിപണിയില്‍ ഏറ്റുമുട്ടുക. സോളി ചിപ്പ്, പുതിയ ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചര്‍, മോഷന്‍ സെന്‍സ് ജസ്റ്റര്‍ എന്നിവയാണ് പിക്‌സല്‍ 4ലുള്ളത്.

5.7 ഇഞ്ച് വലിപ്പമുള്ള 1080 പിക്‌സല്‍ എച്ച്‌ഡിപ്ലസ് ഡിസ്‌പ്ലേയാണ് പിക്‌സല്‍ 4ന് നല്‍കിയിരിക്കുന്നത് . പിക്‌സല്‍ 4 എക്‌സ് എലിന് 6.3 ഇഞ്ച് വലിപ്പമുള്ള 2കെ ഒഎല്‍ഇഡി സ്‌ക്രീന്‍ ആണുള്ളത്. പിക്‌സല്‍ 4 ഫോണുകളില്‍ 6 ജിബി ഗൂഗിള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 64 ജിബി, 128 ജിബി എന്നിങ്ങനെയാണ് സ്‌റ്റോറേജ്. എട്ട് മെഗാപിക്‌സലിന്റേതാണ് ഫോണിലെ സെല്‍ഫി ക്യാമറ.

Related Topics

Share this story