ഇന്ത്യയിലെ ആദ്യത്തെ ഹൈ പെര്‍ഫോമെന്‍സ് ഇലക്‌ട്രിക് ബൈക്കായ അള്‍ട്രാവയലെറ്റ് F77 നവംബര്‍ 13ന് അവതരിപ്പിക്കും. ഉയര്‍ന്ന ടെക്‌നോളജി സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഏവിയേഷന്‍ എന്‍ജിനിയറിങ്ങില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അള്‍ട്രാവയലെറ്റ് F77 ബൈക്കിന്റെ നിര്‍മാണമെന്ന് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്ബനി പറഞ്ഞു .
കരുത്തന്‍ സ്‌പോര്‍ട്‌സ് ബൈക്കുകളോട് കിടപിടിക്കുന്ന രൂപഘടനയാണ് ആദ്യ അള്‍ട്രാവയലെറ്റ് മോഡലിനുള്ളത് . സ്‌ട്രെല്ലീസ് ഫ്രെയ്മിലാണ് ഇതിന്റെ നിര്‍മാണം. നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങളുള്ള സ്മാര്‍ട്ട് കണക്റ്റഡ് ഇലക്‌ട്രിക് ബൈക്കാണ് അള്‍വയലെറ്റ് F77 എന്ന് കമ്ബനി വ്യക്തമാക്കി .
24 kW ഇലക്‌ട്രിക് മോട്ടോറാണ് വാഹനത്തിനുള്ളത് . 2.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ F77 ഇലക്‌ട്രിക്കിന് കഴിയുമെന്നും കമ്ബനി അവകാശപ്പെടുന്നു . അടുത്ത വര്‍ഷത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ അള്‍ട്രാവയലെറ്റ് F77 വിപണിയിലെത്തുമെന്നാണ് വിവരം
Comments are closed.