chem

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ പുതിയ ഡി-മാക്സ് പിക്കപ്പ് ട്രക്കിനെ അവതരിപ്പിച്ചു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസുസുവിന്‍റെ പുതിയ ഡി-മാക്സ് പിക്കപ്പ് ട്രക്കിനെ അവതരിപ്പിച്ചു. ആഗോള തലത്തില്‍ ഡി-മാക്സിന്റെ മൂന്നാംതലമുറ മോഡലാണിതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി . റഗുലര്‍ കാബ്, സ്പേസ് കാബ്, ക്ര്യൂ കാബ് എന്നീ വേരിയന്റുളില്‍ രണ്ടാംതലമുറ ഡി-മാക്സില്‍ നിന്നും രൂപത്തിലും മറ്റും ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് പുതിയ മോഡല്‍ തായ്‍ലന്‍ഡില്‍ അവതരിപ്പിച്ചത്.

150 എച്ച്‌പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 190 എച്ച്‌പി പവറും 450 എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഡി-മാക്സിന്‍റെ പ്രധാന ഭാഗം .

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 5265 എംഎം നീളവും 1870 എംഎം വീതിയും 1790 എംഎം ഉയരവും 3125 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളതെന്ന് കമ്ബനി അറിയിച്ചു .

You might also like

Comments are closed.