Times Kerala

കാർത്തി ചിത്രം കൈദിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
കാർത്തി  ചിത്രം കൈദിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കാർത്തി നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘കൈദി’ .ലോകേഷ് കനഗരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ചിത്രം ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

കാര്‍ത്തി നായകനായി എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാം സി ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.നരേന്‍, ജോര്‍ജ്ജ് മരിയന്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story