വാലന്‍റെെന്‍സ് ദിനം ആഘോഷിക്കാൻ ഇന്ത്യയില്‍നിന്ന് 1.5 ലക്ഷം റോസാപ്പൂക്കള്‍ നേപ്പാള്‍ ഇറക്കുമതി ചെയ്യും

കാഠ്മണ്ഡു: വാലന്‍റെെന്‍സ് ദിനത്തില്‍ ഇന്ത്യയില്‍നിന്ന് 1.5 ലക്ഷം റോസാപ്പൂക്കള്‍ നേപ്പാള്‍ ഇറക്കുമതി ചെയ്യും. 94 ലക്ഷം രൂപയ്ക്കാണ് നേപ്പാള്‍ പൂക്കള്‍ ഇറക്കുമതി ചെയ്യുന്നതെന്ന് നേപ്പാള്‍ ഫ്ലോറികള്‍ച്ചര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

വാലന്‍റെെന്‍സ് ദിനത്തില്‍ കമിതാക്കള്‍ ഏറ്റവുമധികം പരസ്പരം സമ്മാനിക്കുന്നത് റോസാപ്പൂക്കളാണ്. ഈ വര്‍ഷം 200,000 റോസാപ്പൂക്കള്‍ ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. ഏകദേശം 1.5 ലക്ഷം റോസാപ്പൂക്കളാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. കനത്ത തണുപ്പ് കാരണം നേപ്പാളിലെ റോസാപ്പൂ കൃഷി വന്‍ നഷ്ടത്തിലാണ്.

2018ലെ വാലന്‍റെെന്‍സ് ദിനത്തില്‍ 79 ലക്ഷം രൂപയ്ക്ക് നേപ്പാള്‍ ഇന്ത്യയില്‍നിന്ന് റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആവശ്യക്കാര്‍ ഏറെയാണ്. കാഠ്മണ്ഡു താഴ്വരയില്‍ മാത്രം റോസാപ്പൂക്കളുടെ ആവശ്യക്കാര്‍ക്ക് 60 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

You might also like

Leave A Reply

Your email address will not be published.