Times Kerala

ദുബായില്‍ ബാത് ടബിന്റെ ഫില്‍ട്ടറില്‍ മുടി കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം

 
ദുബായില്‍ ബാത് ടബിന്റെ ഫില്‍ട്ടറില്‍ മുടി കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം

ദുബായ്: ദുബായില്‍ ബാത് ടബി(ജാകുസ്സി)ന്റെ ഫില്‍ട്ടറില്‍ മുടി കുരുങ്ങി 10 വയസുകാരിക്ക് ദാരുണാന്ത്യം. യൂറോപ്പുകാരിയായ പെണ്‍കുട്ടിയാണ് വീട്ടില്‍ സജ്ജീകരിച്ചിരുന്ന ടബില്‍ മുങ്ങിമരിച്ചതെന്ന് ദുബായ് പൊലീസ് ഫോറന്‍സിക് ആന്റ് ക്രിമിനോളജി വിഭാഗത്തിന് കീഴിലെ ക്രൈം സീന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ കേണല്‍ അഹ്‍മദ് ഹുമൈദ് അല്‍ മറി പറഞ്ഞു.

ബര്‍ദുബായ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വീട്ടിലെ ഹോട്ട് ടബ്ബ് ഉപയോഗിക്കാന്‍ പെണ്‍കുട്ടി അച്ഛനോട് അനുവാദം ചോദിച്ചിരുന്നു. ഏറെനേരം കഴിഞ്ഞും മകളെ കാണാതായതോടെ അച്ഛന്‍ അന്വേഷണം തുടങ്ങി. തുടര്‍ന്നാണ് ബാത്ത് ടബ്ബില്‍ അനക്കമറ്റ നിലയില്‍ കുട്ടിയെ കണ്ടത്. ഒരു മീറ്റര്‍ ആഴത്തിലുള്ള ടബില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടിയുടെ തല ജാക്കുസ്സിയുടെ അരിപ്പയില്‍ കുരുങ്ങുകയും വെള്ളത്തില്‍ മുങ്ങിത്താഴുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Topics

Share this story