Times Kerala

എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍ പതിപ്പുമായി മാരുതി

 
എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍ പതിപ്പുമായി മാരുതി

എര്‍ട്ടിഗ എംപിവിയെ അടിസ്ഥാനമാക്കിയുള്ള ടൂര്‍ എം വകഭേദത്തിന്റെ ഡീസല്‍ പതിപ്പ് മാരുതി സുസുക്കി അവതരിപ്പിച്ചു. ടാക്‌സിക്യാബിനും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും മാത്രമായാണ് ഈ മോഡല്‍ വിപണിയിലെത്തുന്നത്.

എര്‍ട്ടിഗ ടൂര്‍ എം വകഭേദത്തിന്റെ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ കഴിഞ്ഞ മെയ് മാസത്തിലാണ് മാരുതി വിപണിയിലെത്തിച്ചത്. പിന്നീട് സിഎന്‍‌ജി പതിപ്പും കമ്ബനി അവതരിപ്പിച്ചു. 8.83 ലക്ഷം രൂപയാണ് സിഎന്‍ജി പതിപ്പിന്റെ എക്സ്ഷോറൂം വില. 9.81 ലക്ഷം രൂപയാണ് പുതിയ ഡീസല്‍ വകഭേദത്തിന്റെ എക്സ്ഷോറൂം വില.

മാരുതി എര്‍ട്ടിഗ ടൂര്‍ എം ഡീസല്‍ VDi വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എര്‍ട്ടിഗ ടൂര്‍ എം മിക്ക സവിശേഷതകളും നിലനിര്‍ത്തിയിട്ടുണ്ട്. വൈറ്റ്, സില്‍വര്‍, ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. ബോഡി കളര്‍ ഡോര്‍ ഹാന്‍ഡിലുകള്‍, സ്‌പോര്‍ട്‌സ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, ഒആര്‍വിഎം, ഹബ്കാപ്പുകള്‍, എല്‍ഇഡി ഇന്‍ഫ്യൂസ്ഡ് റിയര്‍ കോമ്ബിനേഷന്‍ ലാമ്ബുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബി‌എസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയും മാരുതി ലഭ്യമാക്കുന്നു.

1.5 ലിറ്റര്‍ DDiS 225 ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് എര്‍ട്ടിഗ ടൂര്‍ എം ഡീസലിന് കരുത്ത് പകരുന്നത്. പവര്‍ വിന്‍ഡോകള്‍, ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, റിയര്‍ എസി വെന്റുകള്‍, ഇലക്‌ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ഒ‌ആര്‍‌വി‌എമ്മുകള്‍, റിമോട്ട് ഉള്ള കീലെസ് എന്‍‌ട്രി തുടങ്ങിയവ ലഭ്യമാണ്.

Related Topics

Share this story