വാഷിംഗ്ടണ്: സിറിയയിലെ കുര്‍ദ്ദ് മേഖലയിലെ അക്രമണത്തിന് അമേരിക്കയുടെ ശക്തമായ ഇടപെടല്‍ . അന്താരാഷ്ട്രരംഗത്ത് തുര്‍ക്കിക്ക് അമേരിക്ക ഇനിയൊരറിയിപ്പുണ്ടാകും വരെ ഉപരോധം ഏര്‍പ്പെടുത്തി.തുര്‍ക്കിയുടെ പ്രതിരോധ, ഊര്‍ജ മന്ത്രാലയങ്ങള്‍ക്കും പ്രതിരോധ, ഊര്‍ജ, ആഭ്യന്തര മന്ത്രിമാര്‍ക്കും എതിരെയാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. തുര്‍ക്കി ഉടനടി വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മുന്നറിയിപ്പ് നല്‍കി.
Comments are closed.