Times Kerala

ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി പ്രവാസി തൊഴിലാളി മരിച്ചു

 
ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി പ്രവാസി തൊഴിലാളി മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിട നിര്‍മാണ സ്ഥലത്ത് ബുള്‍ഡോസര്‍ കയറി പ്രവാസി തൊഴിലാളി മരിച്ചു. 33 കാരനാണ് മരിച്ചത്.

ജോലിയ്ക്കിടയിലെ ഇടവേളയില്‍ ഉറങ്ങുകയായിരുന്ന പാക്കിസ്ഥാൻ പൗരനാണ് അപകടത്തില്‍ പെട്ടത്.ഇയാള്‍ ബുള്‍ഡോസറിന്റെ അടിയിലാണ് വിശ്രമിക്കാനായി കിടന്നിരുന്നത്. ഇത് അറിയാതെ ഡ്രൈവര്‍ ബുള്‍ഡോസര്‍ മുന്നോട്ടെടുക്കുകയായിരുന്നു.വാഹനം ശരീരത്തില്‍ കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചതായി പൊലീസ് അറിയിച്ചു . വാഹനം ഓടിച്ചയാളെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Related Topics

Share this story