എം എ നിഷാദ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘തെളിവ്’. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്പുറത്തിറങ്ങി. ചെറിയാന് കല്പകവാടി തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഇതിക പ്രൊഡക്ഷന്‍സ് ആണ്.ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ചിത്രം പറയുന്നത്.
ആശ ശരത് നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഒരു തുരുത്തില് ഒറ്റപ്പെട്ടുപോകുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.ചിത്രം തെന്മല, തെങ്കാശി , മണ്‍റോ തുരുത്ത് എന്നിവടങ്ങളിയായാണ് ചിത്രീകരിച്ചത്.
Comments are closed.