chem

100 കോടി കടന്ന് ധനുഷ് ചിത്രം ‘അസുരന്‍’

ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അസുരന്‍’. ചിത്രം 100  കോടി കടന്നു . മഞ്ജു വാരിയര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.ടോട്ടല്‍ ബിസിനസില്‍ ചിത്രം നൂറ് കോടിക്ക് മുകളില്‍ നേടിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കേരളത്തിലും ചിത്രത്തില്‍ മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി. വെട്രിമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. കലൈപുലി എസ്. താണു ആണ് ചിത്രം നിര്‍മിക്കുന്നത്‌. വട ചെന്നൈ ആദ്യഭാഗത്തിന് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണിത്.

You might also like

Comments are closed.