ഹൃതിക് റോഷന്, ടൈഗര്‍ ഷെറോഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ആക്ഷന്‍ ചിത്രമാണ് ‘വാര്’. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക.
അശുതോഷ് റാണ, അനുപ്രിയ ഗോയങ്ക, ദിപനിത ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യശ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര ആണ് ചിത്രം നിര്‍മിക്കുന്നത്. ഹൃതിക് റോഷനും, ടൈഗര്‍ ഷെറോഫും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. ചിത്രം ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശനത്തിന് എത്തി.
Comments are closed.