chem

‘തെളിവി’ലെ പുതിയ ക്യാരക്ടര്‍ ടീസര്‍ പുറത്തുവിട്ടു

എം എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തെളിവ്’. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി. ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ചിത്രം പറയുന്നത്. ആശ ശരത് നായികയായി എത്തുന്ന ചിത്രത്തില്‍ ലാല്‍, നെടുമുടി വേണു,രണ്‍ജി പണിക്കര്‍, ജോയ് മാത്യു, മീര നായര്‍, മാല പാര്‍വ്വതി, സിജോ വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ചെറിയാന്‍ കല്പകവാടി തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഇതിക പ്രൊഡക്ഷന്‍സ്‌ ആണ്.ഒരു തുരുത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.നിഖില്‍ എസ് പ്രവീണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കല്ലറ ഗോപന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

You might also like

Comments are closed.