Times Kerala

മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് റിമ കല്ലിങ്കൽ!

 
മലമ്പുഴയിലെ യക്ഷിയെ അനുകരിച്ച് റിമ കല്ലിങ്കൽ!

കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശില്‍പം മലമ്ബുഴ യക്ഷിയെ അനുകരിച്ച്‌ നടി റിമ കല്ലിങ്കല്‍  ഇട്ട ഫോട്ടോ നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. മലമ്ബുഴ ഉദ്യാനത്തിലുള്ള യക്ഷി ശില്പത്തിന്റെ ഇരുപ്പ് മാതൃകയില്‍ ശില്പത്തിന് ചുവടെ റിമ ഇരിക്കുന്നതാണ് ചിത്രം.

‘സ്ത്രീ ശരീരത്തെ നിര്‍വചിക്കുകയാണ് യക്ഷി. സ്ത്രീകള്‍ എന്നും പെയിന്റിംഗുകളുടെയും, ശില്‍പങ്ങളുടെയും കവിതകളുടെയും വിഷയം ആയിട്ടുണ്ട്. അത് ചിലപ്പോള്‍ നിസ്സീമമായും ചിലപ്പോള്‍ തെറ്റായും പ്രതിനിധീകരിച്ചിരിക്കാം, നീണ്ട വാര്‍പ്പുമാതൃകകള്‍ക്ക് വഴിവെച്ചിരിക്കാം. ഇവിടെ ഞങ്ങള്‍ സ്വന്തം ശാരീരിക സ്വഭാവത്തിലൂടെ, സ്വീകാര്യത തേടുകയാണ്.’ റിമ കുറിച്ചു.

Related Topics

Share this story