Times Kerala

എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു, കുറവുകളാണ് എന്നെ ഞാനാക്കുന്നത് ;ആരാധികയുടെ ചോദ്യത്തിന് മറുപടിയുമായി സനുഷ

 
എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു, കുറവുകളാണ് എന്നെ ഞാനാക്കുന്നത് ;ആരാധികയുടെ ചോദ്യത്തിന് മറുപടിയുമായി സനുഷ

മലയാളത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച്‌ നായിക നിരയിലെത്തിയ നടിയാണ് സനുഷ. ഇപ്പോള്‍ അഭിനയ രംഗത്തു നിന്ന് ഇടവേള എടുത്തിരിക്കുന്ന സനുഷ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. നടി അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് പ്രേക്ഷക നല്‍കിയ കമന്റും അതിന് സനുഷയുടെ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

പല്ലില്‍ കമ്പിയിട്ടുടേ,നിര തെറ്റിയല്ലേ പല്ലുള്ളത്, അതിനാല്‍ പറഞ്ഞെന്നേയുള്ളൂ എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ഇതിന് പിന്നാലെയായാണ് മറുപടിയുമായി സനുഷയെത്തിയത്. എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു, ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്, നിര്‍ദേശത്തിന് നന്ദി, ആ കുറവുകളാണ് എന്നെ ഞാനാക്കുന്നതെന്നും സനുഷ കുറിച്ചിരുന്നു. ആരാധികയുടെ കമന്റ് മാത്രമല്ല സനുഷയുടെ മറുപടിയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു.

എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു, കുറവുകളാണ് എന്നെ ഞാനാക്കുന്നത് ;ആരാധികയുടെ ചോദ്യത്തിന് മറുപടിയുമായി സനുഷ

Related Topics

Share this story