Times Kerala

‘സ്റ്റാന്‍ഡ് അപ്പി’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘സ്റ്റാന്‍ഡ് അപ്പി’ ചിത്രത്തിൻറെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 വിധു വിന്‍സെന്റ്  സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാന്‍ഡ് അപ്പ്’.  നിമിഷ സജയന്‍ കേന്ദ്രകഥാപാത്രമാകുന്ന സ്റ്റാന്‍ഡ് അപ്പ്  മലയാളത്തിലെ  കോമഡി പ്രമേയമാക്കി  വരുന്ന ആദ്യ ചിത്രമാണിത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ഉമേഷ് ഓമനക്കുട്ടന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ചിത്രം ഈ വര്‍ഷം അവസാനം പ്രദര്‍ശനത്തിന് എത്തും. രജീഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, ഐ വി ജുനൈസ്‌, നിസ്താര്‍ സേട്ട്, സുനില്‍ സുഖദ, സജിത മഠത്തില്‍, സീമ, ദിവ്യ ഗോപിനാഥ്‌, സേതുലക്ഷ്മി, ജോളി ചിറയത്ത്, പ്രസീത, രാജേഷ് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story