Times Kerala

വ്ലാദ്മിര്‍ പുടിന്‍ റിയാദിലെത്തി

 
വ്ലാദ്മിര്‍ പുടിന്‍ റിയാദിലെത്തി

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദ്മിര്‍ പുടിന്‍ റിയാദിലെത്തി. അല്‍യമാമ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാനും പുടിനെ സ്വീകരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു വരവേല്‍പ്പ്.

വിമാനത്താവളത്തില്‍ റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിച്ചു. സിറിയ, യമന്‍ വിഷയങ്ങളിലുള്‍പെടെ സുപ്രധാനചര്‍ച്ചകള്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ നടക്കും. എണ്ണ ഉല്‍പാദന നിയന്ത്രണം, കാര്‍ബോഹൈഡ്രേറ്റ് വിപണിയിലെ വിലസ്ഥിരത എന്നിവ ചര്‍ച്ചാ വിഷയങ്ങളാണ്.

മുപ്പതോളം കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്നുണ്ട്. സൗദിയുമായി റഷ്യക്ക് ഊഷ്മള ബന്ധമാണുള്ളതെന്നും പുടിന്‍ പറഞ്ഞു. 12 വര്‍ഷത്തിന് ശേഷമാണ് പുടിന്റെ സൗദി സന്ദര്‍ശനം.

Related Topics

Share this story