Times Kerala

യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പത്തനാപുരം സ്വദേശി മരിച്ചു

 
യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പത്തനാപുരം സ്വദേശി മരിച്ചു

ദുബായ് : യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മരിച്ചു . ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ പത്തനാപുരം കുന്നിക്കോട് ആവണീശ്വരം കൊടിയാട്ടു വിളയില്‍ കോശി തോമസാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് വിമാനം മസ്കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിജി തോമസ്. മക്കള്‍. അലീന, അതുല്യ, അഹറോന്‍.

Related Topics

Share this story