chem

സേതുപതി ചിത്രം ‘സംഗ തമിഴന്‍’ ദീപാവലിക്ക് തീയേറ്ററുകളിൽ എത്തില്ല 

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സംഗ തമിഴന്‍’. വിജയ് സേതുപതിയും, രാശി ഖന്നയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രം ദീപാവലി റിലീസ് ആയി എത്തുമെന്നായിരുന്നു ആദ്യ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ദീപാവലി റിലീസ് ആയി എത്തില്ലെന്ന് അണിയറപ്രവര്‍ത്തര്‍ അറിയിച്ചു.

നിവേത പെതുരാജ്,സൂരി, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ സംഗീതസംവിധായകനായി തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത് ഡി. ഇമ്മാനെ ആയിരുന്നു,പിന്നീട് വിവേക്-മെര്‍വിന്‍ ജോഡികള്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.

You might also like

Comments are closed.