chem

‘മിഗ മിഗ അവസര’ത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു

സുരേഷ് കാമാച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിക്കുന്ന തമിഴ് ചിത്രമാണ് ‘മിഗ മിഗ അവസരം’. ശ്രീ പ്രിയങ്ക, ഹരീഷ്, മുത്തുരാമന്‍, ഇ.രാമദോസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. നവംബര്‍ എട്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത് സംഗീത സംവിധായകന്‍ ഇഷാന്‍ ദേവാണ്‌. ബാല ഭരണി ക്യാമറ കൈകാര്യം ചെയ്യുന്നു, എഡിറ്റിംഗ് ആര്‍ സുധര്‍ശന്‍ നിര്‍വഹിക്കുന്നു. ചിത്രം ആദ്യ ഒക്ടോബര്‍ 11ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്, എന്നാല്‍ പിന്നീട് ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.

You might also like

Comments are closed.