Times Kerala

അൻവറിന്‍റെ പാർക്കിന് അനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

 

കൊച്ചി: നിലന്പൂർ എംഎൽഎ പി.വി. അൻവറിന്‍റെ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കിന് അനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. ഇതുസംബന്ധിച്ച് മലിനീകരണ ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ചൊവ്വാഴ്ചക്കകം മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തി റിപ്പോർട്ട് നൽകണം. ഇതിൽ വീഴ്ച ഉണ്ടായാൽ പാർക്ക് അടച്ചുപൂട്ടുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു.മാലിന്യനിർമാർജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡാണ് പാർക്കിന്‍റെ അനുമതി നേരത്തെ പിൻവലിച്ചിരുന്നു.

Related Topics

Share this story