Times Kerala

പാട്ടുകേട്ട് വ്യായാമം ചെയ്താല്‍

 
പാട്ടുകേട്ട് വ്യായാമം ചെയ്താല്‍

ആധുനികയുഗത്തിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുക എന്നത് ശ്രമകരമാണ്. എന്നാല്‍, ശരീരം പ്രകടിപ്പിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് പലപ്പോഴും വ്യായാമത്തെക്കുറിച്ച് ചിന്തിക്കുന്നത്. വ്യായാമം ചെയ്യുമ്പോള്‍ റിലാക്‌സിനായി പാട്ടുകേള്‍ക്കുന്നതും ടിവി കാണുന്നതും നല്ലതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ഈ വിഷയത്തില്‍ പഠനം നടത്തിയ ഒട്ടാവ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. 15 വയസ് പ്രായമുള്ള 24 ആണ്‍കുട്ടികളില്‍ ഇഷ്ടവീഡിയോകളും പാട്ടുകളും കേള്‍ക്കാനാനുവദിച്ച് വ്യായാമം ചെയ്യിപ്പിച്ചാണ് പഠനം നടത്തിയത്. ഈ പഠനത്തില്‍ ദോഷകരമായി ഒന്നും കണ്ടെത്തിയില്ല എന്ന് മാത്രമല്ല, കുട്ടികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായി മാറി എന്നും പഠനം പറയുന്നു.

Related Topics

Share this story