Times Kerala

ആരോഗ്യപരമായി ടെന്‍ഷന്‍ അകറ്റാം..

 
ആരോഗ്യപരമായി ടെന്‍ഷന്‍ അകറ്റാം..

ടെന്‍ഷന്‍ വരുത്തി വയ്്ക്കാത്ത അസുഖങ്ങളിലെ്‌ളന്നു പറയാം. ഇതിനുള്ള മരുന്നാണ് റിലാക്‌സ് എന്ന വാക്ക്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതത്തില്‍ റിലാക്‌സ് ചെയ്യാനാണ് ആര്‍ക്കും സമയമില്‌ളാത്തതും. ഇതിനുള്ള ചില വഴികള്‍ നോക്കൂ…

ചിരിക്കുന്നതാണ് റിലാക്‌സ് ചെയ്യാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന്. മനസ്സ് തുറന്ന് ചിരിച്ചു നോക്കൂ. സൗന്ദര്യത്തിലും ഇത് ഗുണം ചെയ്യും. എപ്പോഴും മസിലുപിടിച്ച് ടെന്‍ഷനും കൊണ്ട് നടക്കേണ്ട കാര്യമില്ലല്ലോ…

വ്യായാമം റിലാക്‌സ് ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ്. ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, മാനസിക ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. ജിം, നീന്തല്‍, നടത്ത, ഓട്ടം തുടങ്ങി ഏതു വ്യായാമവും സ്വീകരിക്കാം. ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നത് റിലാക്‌സ് ചെയ്യുന്നതിനുള്ള നല്ലൊരു വഴിയാണ്. യോഗ ചെയ്യുന്നത് റിലാക്‌സ് ചെയ്യാന്‍ സഹായിക്കുമെന്ന് പറയുന്നതിന്റെ കാരണവും ഇതുതന്നെ.

നല്ല ചിന്തകള്‍ എപ്പോഴും മനസിന് ആശ്വാസം നല്‍കും. പിരിമുറുക്കങ്ങളകറ്റും. ഇത് പോസിറ്റീവ് എനര്‍ജി ശരീരത്തിന് നല്‍കുകയും ചെയ്യും.

പാട്ട്, ഡാന്‍സ് തുടങ്ങിയവ മനസിനെ റിലാക്‌സ് ചെയ്യിപ്പിക്കുന്നതിനുള്ള നല്‌ള വഴികളാണ്. ഇഷ്ടമുള്ള ഏതു വിനോദങ്ങളും പിരമുറുക്കം കുറയ്ക്കും.

നാം ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ അതില്‍ മനസ്‌സ് അറിയാതെ തന്നെ കേന്ദ്രീകരിക്കപെ്പടും. ഇത് ടെന്‍ഷനും മറ്റു ചിന്തകളും അകറ്റി റിലാക്‌സ് ചെയ്യാന്‍ അവസരമുണ്ടാക്കും.

റിലാക്‌സ് ചെയ്യാനുള്ള നലെ്‌ളാരു വഴിയാണ് എണ്ണ തേച്ചു കുളി. വിശാലമായി ഒന്നു കുളിച്ചു നോക്കൂ, ശരീരത്തിനൊപ്പം മനസിനും സുഖം ലഭിക്കും.

നല്ലപോലെ ഒന്നുറങ്ങിയാല്‍ ടെന്‍ഷന്‍ മാറുമെന്ന് പറയുന്നതു കേട്ടിട്ടില്ലേ. റിലാക്‌സ് ചെയ്യാനും ക്ഷീണം മാറാനുമുള്ള നല്ലൊരു വഴിയാണ്.

Related Topics

Share this story