Times Kerala

തടികൂട്ടും പാചകരീതികള്‍

 
തടികൂട്ടും പാചകരീതികള്‍

ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തില്‍ പലരും ഒരുപോലെ അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് അമിത വണ്ണം. തടി കൂടുന്നതിന്റെ പ്രധാന കാരണം ഭക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍, തടി വര്‍ദ്ധിക്കുന്നു എന്ന് പറഞ്ഞ് പലപ്പോഴും ഭക്ഷണത്തെ അകറ്റുകയാണ് പതിവ്. എന്നാല്‍, വെറുതേ ഭക്ഷണം കഴിച്ചത് കൊണ്ട് ഒരിക്കലും അത് തടി വര്‍ദ്ധിപ്പിക്കുകയില്ല. പക്ഷേ, ഭക്ഷണം പാകം ചെയ്യുന്ന ചില രീതികള്‍ തടി വര്‍ദ്ധിപ്പിക്കും.
വണ്ണം കുറയ്ക്കാന്‍ ഭക്ഷണം കുറയ്ക്കും മുമ്പ് അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ചില പാചക രീതികള്‍ തടി വര്‍ദ്ധിപ്പിക്കും.

എന്ത് കഴിക്കുന്നു എന്നതിലുപരി എങ്ങനെ കഴിക്കുന്നു എന്നതാണ് ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. ആഹാരത്തിന്റെ പോഷകഗുണങ്ങള്‍ നഷ്ടപ്പെടാതെ ആരോഗ്യത്തിന് വേണ്ടി ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. പാചകത്തില്‍ നാം അറിയാതെ തന്നെ ചെയ്യുന്ന ചില രീതികള്‍ അനാരോഗ്യത്തിലേക്ക് നയിക്കും. അനാരോഗ്യത്തിനും അമിത വണ്ണത്തിനും കാരണമാകുന്ന പാചക രീതികളെക്കുറിച്ച് അറിയൂ…

എണ്ണ ഉപയോഗിക്കുമ്പോള്‍: എണ്ണ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. വളരെ കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കാവൂ. അത് മാത്രമല്ല, ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുന്നത് എണ്ണയെ അനാരോഗ്യമുള്ളതാക്കി മാറ്റുകയും. അത് അമിതവണ്ണത്തിലേക്കും കൊളസ്‌ട്രോള്‍ എന്ന അവസ്ഥയിലേക്കും നയിക്കുന്നു.

ബാക്കി വന്ന എണ്ണ ഒരു കാരണവശാലും വീണ്ടും വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള എണ്ണയുടെ ഉപയോഗം ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും പൊണ്ണത്തടിക്ക് കാരണമാകുകയും ചെയ്യുന്നു.

സോസേജ്: ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിനായി ചേര്‍ക്കുന്ന സോസേജുകളും സോസുകളും സാലഡിലെ ഡ്രസ്‌സിങ്ങുകളും എല്ലാം പലപ്പോഴും അനാരോഗ്യത്തിലേക്കും അമിതവണ്ണത്തിലേക്കും നയിക്കുന്നു. ഉപയോഗിക്കുമ്പോള്‍ അത് അനാരോഗ്യത്തെയും അമിതവണ്ണത്തെയും ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നതെന്ന് ഓര്‍ക്കുന്നത് നന്ന്.

പഞ്ചസാരയും ഉപ്പും: ഉപ്പും പഞ്ചസാരയും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍, അമിതമായാല്‍ അത് പലപ്പോഴും അമിതവണ്ണത്തോടൊപ്പം അനാരോഗ്യത്തിനും കാരണമാകാം.

കൂടുതല്‍ ഫ്രൈ ചെയ്യുന്നത്: എണ്ണയില്‍ കിടന്ന് നല്ലതുപോലെ മൊരിഞ്ഞ ഭക്ഷണമായിരിക്കും നമ്മളില്‍ പലരുടെയും ഇഷ്ടവിഭവം. എന്നാല്‍, ഇത്തരം ഭക്ഷണങ്ങള്‍ അമിതവണ്ണത്തിനും കുടവയര്‍ വരുന്നതിനും കാരണമാകുന്നു. മാത്രമല്ല, ഭാവിയില്‍ കൊളസ്‌ട്രോള്‍ പോലുള്ള രോഗാവസ്ഥയിലേക്ക് നയിച്ചെന്ന് വരാം.

കൂടുതല്‍ നേരം വേവിക്കുന്നത്: പല ഭക്ഷണങ്ങളും കൂടുതല്‍ നേരം വേവിക്കുന്നതും അമിതവണ്ണത്തിനും അനാരോഗ്യത്തിനും കാരണമാകാറുണ്ട്. പച്ചക്കറികള്‍ കൂടുതല്‍ വേവിക്കുമ്പോള്‍ അതിലെ പോഷകമൂല്യങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു. ഇത് ആരോഗ്യത്തിന് പകരം അനാരോഗ്യമായും പ്രദാനം ചെയ്യുക. പച്ചക്കറികളും മറ്റും കൂടുതല്‍ നേരം വേവിക്കാതിരിക്കുന്നതാണ് ഉത്തമം. എന്നാല്‍, നോണ്‍വെജ് എല്ലാം നല്ലതുപോലെ വേവിച്ച ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

പാകം ചെയ്യുന്നതിനിടയിലെ ടേസ്റ്റ് നോക്കല്‍: പാചകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ടേസ്റ്റ് നോക്കുന്നത് ചിലരുടെ ശീലമാണ്. എന്നാല്‍, ഇത് ഒരിക്കലും ഒരു നല്ല ശീലമല്ല. കാരണം ഇത് അമിതകലോറി ശരീരത്തില്‍ എത്തുന്നതിന് കാരണമാകാറുണ്ട്. ഇത്തരം ശീലം ഒഴിവാക്കുന്നതാണ് ഉത്തമം.

എണ്ണയ്ക്ക് പകരം നെയ്യ്: ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണയ്ക്ക് പകരം നെയ്യ്, അല്ലെങ്കില്‍ നെയന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് അമിതവണ്ണത്തിലേക്കും തടി വര്‍ദ്ധിപ്പിച്ച് വയര്‍ ചാടുന്ന അവസ്ഥയിലേക്കും നയിക്കാം.

Related Topics

Share this story