Times Kerala

ടെന്‍ഷനകറ്റി യൗവ്വനം നിലനിര്‍ത്താന്‍

 
ടെന്‍ഷനകറ്റി യൗവ്വനം നിലനിര്‍ത്താന്‍

ആരോഗ്യപരിപാലനത്തിനായി ഫലവര്‍ഗ്ഗങ്ങള്‍ ശീലമാക്കാറുണ്ട് നമ്മളില്‍ പലരും. എന്നാല്‍, ആരോഗ്യത്തോടൊപ്പം ടെന്‍ഷന്‍ അകറ്റി, യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്തമാര്‍ഗ്ഗമായ ഒരു ഫലമാണ് പേരയ്ക്ക. ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഫലമാണ് പേരക്ക പല ജീവിത ശൈലി പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പേരക്കയ് കഴിക്കുന്നതിലൂടെ സാധിക്കും.

ടെന്‍ഷന്‍ അകറ്റാനും, യൗവ്വനം നിലനിര്‍ത്താനും പേരക്കയ്ക്ക് പ്രത്യേക കഴിവുണ്ട്.
പേരക്കയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ആന്റീ ഓക്‌സിഡന്റുകളാണ് യൗവ്വനം നില നിര്‍ത്താന്‍ സഹായിക്കുന്നത്. ഈ ഫലം നിത്യവും കഴിക്കുന്നതിലൂടെ ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഹോര്‍മോണുകളെ നിയന്തിക്കാന്‍ സാധിക്കും. അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ പേരയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും.

ധാരാളമായി പേരക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹന പ്രക്രിയയെ ത്വരിതപെ്പടുത്തുന്നു ഇത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പേരക്കയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി3 രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. വൈറ്റമിന്‍ ബി6 തലച്ചോറിലെ നാഡി വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നു.

Related Topics

Share this story