Times Kerala

അമിത വിയര്‍പ്പിനെ ഗെറ്റൗട്ട് അടിക്കാം…

 
അമിത വിയര്‍പ്പിനെ ഗെറ്റൗട്ട് അടിക്കാം…

ശാരീരികമായി അധ്വാനിക്കുന്ന ഏതൊരാളുടെയും ശരീരം വിയര്‍ക്കുന്നത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ പലര്‍ക്കും അമിത വിയര്‍പ്പ് മൂലം ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ് കാണുന്നത്. അമിതമായ വിയര്‍പ്പ് ചിലപ്പോള്‍ ഒരു വ്യക്തിയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ജോലികള്‍ക്കും ഒക്കെ പ്രയാസമുണ്ടാക്കാം. തൈറോയിഡ് ഗ്രന്ഥിയുടെ അമിതമായ പ്രവര്‍ത്തനം, ചിലയിനം ഔഷധങ്ങള്‍, ശരീരത്തിലെ പഞ്ചസാര പെട്ടെന്ന് കുറഞ്ഞുപോകല്‍, അപസ്മാരം, ഗൗട്ട്, ബ്രേങ്കൈറ്റാസിസ് മുതലായുള്ള രോഗങ്ങള്‍, വൈകാരിക കാരണങ്ങള്‍ തുടങ്ങിയവയെല്ലാം അമിത വിയര്‍പ്പിന് ഇടയാക്കും. ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉല്‍പ്പന്നങ്ങളും മറ്റൊരു കാരണമാണ്.

അമിത വിയര്‍പ്പ് നിയന്ത്രിക്കാനുളള വഴികള്‍;

1. വെളുത്തുള്ളി,സവാള എന്നിവ കഴിവതും ഒഴിവാക്കുക.
2. മാംസാഹാരങ്ങള്‍ കുറയ്ക്കുക.
3. സോഡ,കാപ്പി,ചായ എന്നിവ അധികം ഉപയോഗിക്കുന്നവരിലും ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
4. വറുത്തതും പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
5. ധാരാളം വെള്ളം കുടിക്കുക; ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.
6. ഡിയോഡ്രന്റ്സ്; ചില ഡിയോഡ്രന്റ്സുകള്‍ സ്‌കിന്നില്‍ ബാക്ടീരിയ വളരുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് യോജിക്കുന്നതരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം.
7. ചൂടുവെള്ളത്തിലെ കുളി ;ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകും. ലഹരി ഉപയോഗം മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും.
8. കഫീന്‍; നാം കഴിക്കുന്ന കാപ്പിയിലെ കഫീന്‍ ആകാംഷ വര്‍ധിപ്പിക്കുന്നു. ഇത് ശരീരം നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ കഫീനടങ്ങിയ ആഹാരം ഒഴിവാക്കുക.
9. മാനസിക സമ്മര്‍ദ്ദം; കുറയ്ക്കുക കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക.
10. കോട്ടണ്‍ വസ്ത്രങ്ങള്‍; ഉപയോഗിക്കുക നൈലോണ്‍, പോളിസ്റ്റര്‍ എന്നിവയുപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കു, കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു.

Related Topics

Share this story