Times Kerala

പാലില്‍ തുളസി ചേര്‍ത്ത് കുടിച്ചാല്‍

 
പാലില്‍ തുളസി ചേര്‍ത്ത് കുടിച്ചാല്‍

തുളസി ഒരു പുണ്യസസ്യം മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്തമായ ദിവ്യൗഷധം കൂടിയാണ് ഇത്. ഇതുപോലെയുള്ള മറ്റൊന്നാണ് പാല്‍. രോഗം ശമിപ്പിക്കാനുള്ള കഴിവ് പാലിനില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഇത്. എന്നാല്‍, പാലും തുളസിയും ചേരുമ്പോഴുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ…

പനിയെ പ്രതിരോധിക്കാന്‍: പനിയെ പ്രതിരോധിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് പാലില്‍ തുളസി ചേര്‍ത്ത് കഴിക്കുന്നത്. തുളസിയില്‍ യൂജെനോള്‍ എന്ന ഒരു ആന്റിഓക്‌സ്ഡിന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതേസമയം, പാലാകട്ടെ, ഹൃദയത്തിന് ആവശ്യമായ പല ധാതുക്കളും നല്‍കുകയും ചെയ്യും.

സ്‌ട്രെസും ടെന്‍ഷനും അകറ്റാന്‍: പാലില്‍ തുളസി ചേര്‍ത്ത് കുടിക്കുന്നത് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയാന്‍ സഹായിക്കും. ശരീരത്തിലെ യൂറിക് ആസിഡിന്റെ തോത് നിയന്ത്രിയ്ക്കാനും

കിഡ്‌നി സ്‌റ്റോണിനെ പ്രതിരോധിക്കാന്‍: കിഡ്‌നി സ്‌റ്റോണിനെ മാറ്റുന്നതിനുമുള്ള നല്ലൊരു മാര്‍ഗ്ഗമാണ് തുളസി ചേര്‍ത്ത പാല്‍.

പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് കാന്‍സര്‍ തടയാന്‍: ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും കാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ നല്ലതാണ്.
തലവേദനയും ശ്വസനപ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍: ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തലവേദന മാറ്റാനും ഈ വിദ്യ സഹായകമാണ്.

Related Topics

Share this story