Times Kerala

മലയാള ചിത്രം ‘മുന്തിരിമൊഞ്ച’നില പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 
മലയാള ചിത്രം ‘മുന്തിരിമൊഞ്ച’നില പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മനേഷ് കൃഷ്ണന്‍ നായകനായി എത്തുന്ന   പുതിയ ചിത്രമാണ് ‘മുന്തിരിമൊഞ്ചന്‍’ ഒരു തവള പറഞ്ഞ കഥ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.വിഷ്ണു നമ്ബ്യാരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. വിജിത് നമ്ബ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മനു ഗോപാലും മൊഹറലി പൊയ്​ലുങ്ങല്‍ ഇസ്മായിലും ചേര്‍ന്നാണ്  ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോപിക അനില്‍ ആണ് ചിത്രത്തിലെ നായിക. സലിംകുമാര്‍, ഇന്നസെന്‍റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്ബ്യാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story