Times Kerala

മമ്മൂട്ടി ചിത്രം ‘മധുരരാജ’യുടെ തമിഴ് പതിപ്പ് ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിന് എത്തും

 
മമ്മൂട്ടി ചിത്രം ‘മധുരരാജ’യുടെ തമിഴ് പതിപ്പ് ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിന് എത്തും

മമ്മൂട്ടി നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മധുരരാജ. 100 കോടി കളക്ഷന്‍ നേടിയ ചിത്രം തമിഴില്‍ ഡബ്ബ് ചെയ്‌തിറക്കാന്‍ പോകുവാണ്.  ചിത്രം തമിഴില്‍ ഒക്ടോബര്‍ 18ന് പ്രദര്‍ശനത്തിന് എത്തും. അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാര്‍.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്ബ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

Related Topics

Share this story