Nature

മോദിയുടെ തീരം വൃത്തിയാക്കലിനെ പരോക്ഷമായി പരിഹസിച്ച്‌ നടൻ  പ്രകാശ് രാജ് രംഗത്ത് 

ബംഗളുരു: ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടിക്ക് മുന്‍പായി മഹാബലിപുരം കടല്‍ത്തീരം വൃത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരുന്നു. സ്വച്ഛ് ഭാരത് ആഹ്വാനവുമായാണ് പ്രഭാതസവാരിക്കിടെ മോദി കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. മോദി തന്നെയാണ് വിഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പരോക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. മോദിയുടെ ഈ ശുചീകരണ പ്രവര്‍ത്തി ജനങ്ങള്‍ക്ക് മുന്‍പിലുള്ള കെട്ടുകാഴ്ച മാത്രമാണെന്ന രീതിയിലാണ് പ്രകാശ് രാജിന്റെ ട്വിറ്ററിലൂടെയുള്ള പരിഹാസിച്ചത്.

‘എവിടെയാണ് നമ്മുടെ നേതാവിന്റെ സുരക്ഷ? കടല്‍ത്തീരം വൃത്തിയാക്കാന്‍ അദ്ദേഹത്തെ ഒറ്റയ്ക്ക്, ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിനാണ്? ഒരു വിദേശ പ്രതിനിധി സംഘം ഇവിടെ വരുമ്ബോള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഈ സ്ഥലം വൃത്തിയാക്കാതിരിക്കാന്‍ എങ്ങനെ ധൈര്യം വന്നു?’ എന്നിങ്ങനെ ആയിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. പ്രകാശ് രാജിന്റെ ഈ പരാമര്‍ശത്തിനോട് പ്രതികരിച്ച്‌ നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്.

You might also like

Comments are closed.