Nature

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

പുണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത് . 601 റണ്‍സ് നേടിയ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 275ല്‍ അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഇതോടെ ഇന്ത്യക്ക് 326 റണ്‍സിന്റെ ലീഡ് ലഭിച്ചു. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് നാലാം ദിവസമായ ഇന്നാണ് ആരംഭിച്ചത്. നാലാം ദിവസത്തിലെ രണ്ടാം പന്തില്‍ തന്നെ എയ്ഡന്‍ മാര്‍ക്രത്തെ (0) മടക്കി ഇഷാന്ത് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. പിന്നീട് ദക്ഷിണാഫ്രിക്ക പെട്ടെന്ന് തകരുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ ആഫ്രിക്കക്ക് വിക്കറ്റുകള്‍ നഷ്ട്ടമായി.

You might also like

Comments are closed.