Nature

കൂടത്തായി കൊലപാതകം ; ചോദ്യം ചെയ്യലിന് തിങ്കളാഴ്‌ച ഹാജരാകാന്‍ ഷാജുവിന് നിര്‍ദ്ദേശം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പ​ര​ക്കേ​സി​ല്‍ ചോ​ദ്യം ​ചെ​യ്യ​ലി​ന് തിങ്കളാഴ്‌ച ഹാ​ജ​രാ​കാ​ന്‍ ജോ​ളി​യു​ടെ ഭ​ര്‍​ത്താ​വ് ഷാ​ജു​വി​ന് പോലീസ് നി​ര്‍​ദേ​ശം. ചോദ്യം ചെയ്യലിന് വടകര റൂറല്‍ എസ്​.പി ഓഫീസില്‍​ ഹാജരാവാന്‍ ആവശ്യപ്പെട്ട്​ അന്വേഷണ സംഘം ഷാജുവിന്​ നോട്ടീസ്​ നല്‍കി.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും ഷാ​ജു​വി​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഷാജുവില്‍ നിന്ന് അന്വേഷണ സംഘം ആരായും. ഷാ​ജു​വി​ന്‍റെ ആ​ദ്യ​ഭാ​ര്യ സി​ലി​യു​ടെ​യും മ​ക​ള്‍ അ​ല്‍​ഫൈ​ന്‍റെ​യും മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം ഷാ​ജു​വി​നോ​ട് ചോ​ദി​ച്ച​റി​യും.

ഷാജുവിനെ കൂടാതെ പിതാവ്​ സക്കറിയ, മരിച്ച റോയിയുടെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ എന്നിവര്‍ക്കും നോട്ടീസ്​ നല്‍കിയിട്ടുണ്ട്​. ചോദ്യംചെയ്ത് വിട്ടയച്ച ശേഷം ഷാജു മാധ്യമങ്ങളോട് പറഞ്ഞ പലകാര്യങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അക്കാര്യങ്ങളില്‍ വ്യക്തത വരുത്താനും പോലീസ് ശ്രമിക്കും.

You might also like

Comments are closed.