Times Kerala

ട്രംപിന്‍റെ പ്രസ്താവന “ഒരു നായയുടെ കുരയ്ക്ക്’ തുല്യം- ഉത്തരകൊറിയ

 

പ്യോംഗ്യാംഗ്: ഇനിയും ഭീഷണി തുടർന്നാൽ ഉത്തരകൊറിയയെ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കു മറുപടിയുമായി ഉത്തരകൊറിയ. ട്രംപിന്‍റെ പ്രസ്താവനയെ “ഒരു നായയുടെ കുരയ്ക്ക്’ തുല്യം എന്നാണ് ഉത്തരകൊറിയൻ നയതന്ത്രജ്ഞൻ വിശേഷിപ്പിച്ചത്. ഭീഷണിയെ കാര്യമായി കാണുന്നില്ലെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോംഗ് ഹോ പറഞ്ഞു.യുഎൻ വിലക്കുകളെ മറികടന്ന് ആയുധ പരീക്ഷണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയെയും തങ്ങളുടെ മറ്റ് സഖ്യ കക്ഷികളെയും തൊട്ടാല്‍ ഉത്തരകൊറിയയെ പൂര്‍ണമായും തകര്‍ക്കുമെന്ന് യു.എന്‍ അസംബ്ലിയില്‍ ചൊവ്വാഴ്ച ഡൊണാള്‍ഡ് ട്രംപ് പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷ ഭാഷയില്‍ പ്രതികരണവുമായി ഉത്തരകൊറിയയും രംഗത്തെത്തിയത്.

Related Topics

Share this story