Nature

ഉത്തര്‍ പ്രദേശില്‍ ബിജെപി കൗണ്‍സിലറെ വെടിവെച്ചു കൊന്നു

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി കൗണ്‍സിലറെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ബിജെപി നേതാവായ ധാ​രാ സിം​ഗ്(47) ആ​ണ് അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.ഈ ആഴ്ച നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്.

പ്രദേശത്തെ പഞ്ചസാര മില്ലില്‍ സെക്ടര്‍ ഇന്‍ ചാര്‍ജായി ജോലി ചെയ്തിരുന്ന ധാരാ സിങ് സഹറാന്‍ പൂരില്‍ നിന്നും ദിയോബന്ദിലെ വീട്ടിലേക്കു വരുന്ന വഴിയാണ് വെടിയേറ്റു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ധാരാസിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് സഹറാന്‍പൂര്‍ എസ്.എസ്.പി ദിനേഷ് കുമാര്‍ പറഞ്ഞു. കൊലപാതകത്തിന്റെ പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

You might also like

Comments are closed.