Nature

രാജ്യത്തെ യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കൂ എന്നാണ് പറയുന്നതെന്ന് രാഹുല്‍ഗാന്ധി

മുംബൈ: രാജ്യത്തെ യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ബി.ജെ.പി. സര്‍ക്കാര്‍ ചന്ദ്രനിലേക്ക് നോക്കൂ എന്നാണ് പറയുന്നതെന്ന് രാഹുല്‍ഗാന്ധി. ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍ ദൗത്യത്തില്‍ കേന്ദ്രത്തിന്റെ അമിത താല്‍പര്യത്തെ പരിഹസിച്ചു കൊണ്ടാണ് രാഹുലിന്റെ ഈ പരാമര്‍ശം.മഹാരാഷ്ട്രയിലെ ലാതുര്‍ ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചതു കൊണ്ട് മഹാരാഷ്ട്രയിലെ പാവപ്പെട്ടവരുടെ വയറു നിറയില്ല’ – രാഹുല്‍ഗാന്ധി പറഞ്ഞു. ‘ യുവാക്കള്‍ ജോലിചോദിക്കുമ്പോള്‍ സര്‍ക്കാര്‍ ചന്ദ്രനെ നോക്കാന്‍ പറയുന്നു. മോദിയും അമിത്ഷായും പ്രധാനപ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ അകറ്റുകയാണ്. ചന്ദ്രദൗത്യത്തെപറ്റിയും ആര്‍ട്ടിക്കിള്‍ 370 നെയും പറ്റി തുടര്‍ച്ചയായി സംസാരിക്കുമ്പോള്‍ അത് രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന മറ്റു പ്രശ്‌നങ്ങളെ നിശബ്ദമാക്കുകയാണ്. രാഹുല്‍ഗാന്ധി പറഞ്ഞു.

You might also like

Comments are closed.