Nature

രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി

ഗാന്ധിനഗര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതിയും ഭാര്യ സവിത കോവിന്ദും ഒന്നിച്ചാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാ ബെനിനെ സന്ദര്‍ശിച്ചത്.

ഗുജറാത്തിലെ ഗാന്ധിനഗര്‍ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. അരമണിക്കൂറോളം ചിലവഴിച്ച ശേഷം ഹീരാ ബെന്നിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നാണ് രാഷ്ട്രപതി പിരിഞ്ഞത്. അഞ്ച് ദിവസത്തെ യാത്രയുടെ ഭാഗമായാണ് രാഷ്ട്രപതിയും ഭാര്യയും ഗുജറാത്തിലെത്തിയത്.

You might also like

Comments are closed.