Nature

തമിഴ് ചിത്രം ‘സംഗ തമിഴന്റെ’  പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിജയ് ചന്ദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ മസാല ചിത്രമാണ് ‘സംഗ തമിഴന്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി . വിജയ് സേതുപതിയും, രാശി ഖന്നയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

നിവേത പെതുരാജ്,സൂരി, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ സംഗീതസംവിധായകനായി തുടക്കത്തില്‍ നിശ്ചയിച്ചിരുന്നത് ഡി. ഇമ്മാനെ ആയിരുന്നു,പിന്നീട് വിവേക്-മെര്‍വിന്‍ ജോഡികള്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. വാലു, സ്കെച്ച്‌ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രീകരണം 2019 ഫെബ്രുവരിയില്‍ ആരംഭിച്ചു.

You might also like

Leave A Reply

Your email address will not be published.