Nature

‘മുന്തിരിമൊഞ്ചൻ’ ; ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Ads by google

മനേഷ് കൃഷ്ണന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു  .ഇര്‍ഷാദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് റിലീസ് ചെയ്തത്.ചിത്രത്തില്‍ ഗൗതം എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. വിജിത് നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി.കെ അശോകന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ഗോപിക അനില്‍ ആണ് ചിത്രത്തിലെ നായിക. സലിംകുമാര്‍, ഇന്നസെന്‍റ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഒക്ടോബര്‍ 25ന് പ്രദര്‍ശനത്തിന് എത്തും.

You might also like

Comments are closed.