Nature

പാലക്കാട് പത്ത് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍ 

കൊല്ലങ്കോട്: പാലക്കാട് കൊല്ലങ്കോടില്‍ പത്ത് കിലോ കഞ്ചാവുമായി രണ്ടുപേരെ  എക്സൈസ് ഇന്റലിജന്‍സ് പിടികൂടി. പഴനിയില്‍ നിന്നും തുശ്ശൂരിലേക്ക് കാറിൽ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. തൃശ്ശൂര്‍ സ്വദേശികളായ ഭരത് രാജ്, അഖില്‍ ബാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് . കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാറും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.

ഒരു കിലോ കഞ്ചാവ് തമിഴ്നാട്ടില്‍ നിന്ന് ഇരുപതിനായിരം രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ചാല്‍ കിലോയില്‍ പതിനായിരം രൂപ വരെ അധികമായി കിട്ടും. പത്തുകിലോ കഞ്ചാവ് വാങ്ങാന്‍ രണ്ടര ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നതിനാല്‍ 23 വയസ് മാത്രം പ്രായമുളള യുവാക്കള്‍ക്ക് ആരാണ് പണം കൊടുത്തതെന്ന് അന്വേഷിക്കേണ്ടതുണ്ട്. ലഹരിഇടപാടുകളിലെ പണമിടപാടും വാഹനങ്ങളുടെ കൈമാറ്റവും ആര്‍ക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും വ്യക്തമാകണം.

You might also like

Leave A Reply

Your email address will not be published.