Nature

യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

അല്‍ഐന്‍ : വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വളാഞ്ചേരി സ്വദേശി സ്വാലിഹ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് അബുദാബിയില്‍ നിന്ന് അല്‍ഐനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന ഈജിപ്ഷ്യന്‍ പൗരനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ സ്വാലിഹിന് ഏതാനും ദിവസങ്ങള്‍ മുൻമ്പാണ് ജോലി ലഭിച്ചത്.

You might also like

Leave A Reply

Your email address will not be published.