Nature

വി​ശ്വാസി​ക​ളു​ടെ വോ​ട്ട് നേ​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി പാ​ഴ് ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാസി​ക​ളു​ടെ വോ​ട്ട് നേ​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി പാ​ഴ് ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും ശ​ബ​രി​മ​ല പ്ര​ശ്ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​യ നി​ല​പാ​ട് പ​റ​യ​ണ​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ . ഈ ഉപ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി ശങ്കറെ ആണെന്നും ശബരിമലയെ കലാപഭൂമിയാക്കിയതും വിശ്വാസികളെ കുത്തി നോവിച്ചതും പിണറായി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു .

മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി​യെ കു​റി​ച്ച്‌ ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​രി​ത്രം അ​റി​യാ​വു​ന്ന​ത് കൊ​ണ്ടാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. വിശ്വാസികളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.