Nature

എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

കൊച്ചി: എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്ഥാനാര്‍ത്ഥിക്ക് തന്‍റെ ഇഷ്ട താരത്തെ നേരില്‍ കണ്ട് പിന്തുണ തേടാനായി. മാമാങ്കം സിനിമയുടെ തമിഴ് പതിപ്പിന്‍റെ ഡബ്ബിംഗ് നടക്കുന്ന എറണാകുളം പനമ്പള്ളി നഗറിലെ വിസ്മയ സ്റ്റുഡിയോയിൽവെച്ചാണ് മമ്മൂട്ടിയെ കാണാന്‍ മനു റോയ് എത്തിയത്.

സിനിമാ ചിത്രീകരണത്തിന്‍റെ തിരക്കായതിനാലാണ് മമ്മൂട്ടിയെ കാണാന്‍ വൈകിയതെന്ന് മനു റോയ് പറഞ്ഞു. ഇനി മോഹന്‍ലാലിനെ കാണണം എന്നാണ് മനു റോയ് പറയുന്നത്. മമ്മൂട്ടിക്കും മോഹന്‍ ലാലിനും എറണാകുളം മണ്ഡലത്തില്‍ വോട്ടില്ലെങ്കിലും ഇരുവരെയും കാണാന്‍ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും സമയം ചോദിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.