Nature

മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത് 

കു​വൈ​ത്ത് സി​റ്റി: ‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച്‌ തന്നിട്ടുണ്ടോ’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . സ​ത്യം പ​റ​യു​മ്പോ​ള്‍ ക​ള്ളി​ക്ക് തു​ള്ള​ല്‍ എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. നവോത്ഥാന നായകന്റെ അട്ടിപ്പേറവകാശം കക്ഷത്ത്‌ വയ്ക്കാനുള്ള പിണറായി വിജയന്റെ മോഹമാണ് തകര്‍ന്നതെന്നും അതിന് തന്റെ തലയില്‍ കയറിയിട്ട് കാര്യമില്ലെന്നും ചെന്നിത്തല മറുപടി നല്‍കി.

ചെ​ന്നി​ത്ത​ല​യു​ടെ ക​പ​ട ഹി​ന്ദു പ​രാ​മ​ര്‍​ശം അ​ല്‍​പ്പ​ത്ത​ര​മാ​ണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. താ​ങ്ക​ള്‍ എ​ന്താ​ണെ​ന്ന​റി​യാം. അ​തു മ​ഞ്ചേ​ശ്വ​ര​ത്തെ പാ​വ​ങ്ങ​ളു​ടെ മു​ന്നി​ല്‍ വേ​ണ്ട. ഹി​ന്ദു​വി​ന്‍റെ അ​ട്ടി​പ്പേ​റ​വ​കാ​ശം ത​ന്‍റെ ക​ക്ഷ​ത്ത് ആ​രെ​ങ്കി​ലും വ​ച്ചു ത​ന്നി​ട്ടു​ണ്ടോ​യെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.