Nature

ജല്ലിക്കട്ടിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു 

ആന്‍റണി വര്‍ഗീസിനെ നായകനാക്കി ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ജല്ലിക്കട്ട്’. ചിത്രത്തില്‍ ചെമ്ബന്‍ വിനോദ്, സാബു മോന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

എസ്‌ ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്. ചിത്രം നിര്‍മിക്കുന്നത് ഒ തോമസ് പണിക്കര്‍ ആണ്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം ടൊറന്‍റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.