Nature

ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ; ഫൈനൽ കാണാതെ മേരി കോം പുറത്ത് 

റഷ്യയില്‍ നടക്കുന്ന ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം മേരി കോമ ഫൈനല്‍ കാണാതെ പുറത്തായി. ഇന്നലെ നടന്ന മല്‍സരത്തില്‍ തുര്‍ക്കിയുടെ ബുസെനാസ്​ കാകിറോഗ്ലു ആണ് മേരി കോമിനെ തോല്‍പ്പിച്ചത്.

ലോക ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന താരമെന്ന നേട്ടം മേരി കോമിന് സ്വന്തമായി. ആറു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലമടക്കം എട്ട് മെഡലുകള്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.