Nature

ഇന്ത്യ – ചൈന ബന്ധത്തില്‍ പുതിയൊരു യുഗപ്പിറവിയാണ് ചെന്നൈ ഉച്ചകോടിയെന്ന് നരേന്ദ്ര മോദി

മാമല്ലപുരം: ചെന്നൈ ഉച്ചകോടി ഇന്ത്യ – ചൈന ബന്ധത്തില്‍ സഹകരണത്തിന്റെ പുതിയൊരു യുഗപ്പിറവിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ട് ദിവസങ്ങളിലായി ആറ് മണിക്കൂറുകളോളം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി .ഇരു രാജ്യങ്ങളുടെയും ആശങ്കകള്‍ പരസ്പരം മനസിലാക്കി, അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കമായി വളരാതെ കൈകാര്യം ചെയ്യും – മോദി പറഞ്ഞു.

ഉച്ചകോടിയില്‍ കാശ്‌മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഉഭയകക്ഷി വ്യാപാരകമ്മി പരിഹരിക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ഉന്നതതല സംവിധാനം കൊണ്ടുവരാനും ചർച്ചയിൽ ധാരണയായി. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രിക്കുമായിരിക്കും ഇതിന്റെ ചുമതല. പ്രതിരോധ രംഗത്ത് പരസ്പര വിശ്വാസം ശക്തമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി. ഇതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈന സന്ദര്‍ശിക്കും.

You might also like

Leave A Reply

Your email address will not be published.