Nature

ക​ര്‍​താ​ര്‍​പു​ര്‍ ഇ​ട​നാ​ഴി ഉ​ദ്ഘാ​ട​നം ന​വം​ബ​ര്‍ എ​ട്ടി​ന് പ്ര​ധാ​ന​മ​ന്ത്രി നിർവഹിക്കും

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​താ​ര്‍​പു​ര്‍ ഇ​ട​നാ​ഴി അ​ടു​ത്ത​മാ​സം എ​ട്ടി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം നിർവഹിക്കും . കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​സി​മ്ര​ത് കൗ​ര്‍ ബാ​ദ​ല്‍ ആണ് ട്വി​റ്റ​റി​ലൂ​ടെ ഈ വിവരം അ​റി​യി​ച്ചത് .

പ​ഞ്ചാ​ബി​ലെ ഗു​ര്‍​ദാ​സ്പു​രി​ലു​ള്ള ദേ​രാ ബാ​ബാ നാ​നാ​ക് തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​വും ക​ര്‍​താ​പു​രി​ലെ ദ​ര്‍​ബാ​ര്‍ സാ​ഹി​ബ് തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​വും ബ​ന്ധി​പ്പി​ക്കു ന്ന​താ​ണ് ഈ ​ഇ​ട​നാ​ഴി. ഇ​ത് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ വീ​സ​യി​ല്ലാ​തെ തീ​ര്‍​ഥാ​ട​ക​ര്‍​ക്കു യാ​ത്ര ചെ​യ്യാ​നാ​കും.ഇ​തി​നാ​യി പ്ര​ത്യേ​ക അ​നു​മ​തി​പ​ത്രം ന​ല്‍​കും. പ്ര​ധാ​ന​മ​ന്ത്രി ക​ര്‍​താ​ര്‍​പു​ര്‍ ഇ​ട​നാ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ പു​തി​യ ച​രി​ത്രം പി​റ​ക്കു​മെ​ന്നും മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു. സി​ക്ക് മ​ത വി​ശ്വാ​സി​ക​ളു​ടെ ഏ​റ്റ​വും പു​ണ്യ സ്ഥ​ല​മാ​യാ​ണ് ക​ര്‍​താ​ര്‍​പു​ര്‍ ഗു​രു​ദ്വാ​ര അ​റി​യ​പ്പെ​ടു​ന്ന​ത്.

You might also like

Leave A Reply

Your email address will not be published.