Nature

യൂറൊ കപ്പ് യോഗ്യത മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം കൈവരിച്ച്‌ ക്രൊയേഷ്യ

ഇന്നലെ നടന്ന യൂറൊ കപ്പ് യോഗ്യത മല്‍സരത്തില്‍ ക്രൊയേഷ്യക്ക് തകര്‍പ്പന്‍ ജയം. ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളുക്ക് തോല്‍പ്പിച്ചാണ് ക്രൊയേഷ്യ വിജയം കൈവരിച്ചത് . തകര്‍പ്പന്‍ പ്രകടനമാണ് ക്രൊയേഷ്യ കാഴ്ചവെച്ചത് . ലൂക്ക മോഡ്രിക്കും,ബ്രൂണോയും ആണ് ഗോളുകള്‍ നേടിയത്. ക്രൊയേഷ്യക്ക് വേണ്ടി ബ്രൂണോ രണ്ട് ഗോളുകള്‍ നേടി.

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ക്രൊയേഷ്യ മൂന്ന് ഗോളുകള്‍ നേടി. 5,24,42 എന്നീ മിനിറ്റുകളില്‍ ആണ് ഗോളുകള്‍ പിറന്നത്. ജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പില്‍ ഒന്നാമതെത്തി.

You might also like

Leave A Reply

Your email address will not be published.