Nature

മദര്‍ മറിയം ത്രേസ്യായെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു 

വത്തിക്കാന്‍ സിറ്റി: മദര്‍ മറിയം ത്രേസ്യായെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്ന അനുഗ്രഹീത നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ വത്തിക്കാനില്‍ ലോക മലയാളികളുടെ സംഗമം. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യൂമാനും ഉള്‍പ്പെടെ നാലുപേരെ വിശുദ്ധരായി പ്രഖ്യാപിക്കും . നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധ പ്രഖ്യാപനം നടത്തുക.

കേരളത്തില്‍ നിന്ന് വിശേഷിച്ച്‌ തൃശൂര്‍, ഇരിങ്ങാലക്കുട രൂപതാംഗങ്ങളായ അയ്യായിരത്തിലേറെ പേര്‍ ഇതോടകം റോമില്‍ എത്തിക്കഴിഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരന്‍, എംപിമാരായ ബെന്നി ബഹനാന്‍, ടി.എന്‍.പ്രതാപന്‍ എന്നിവര്‍ക്കു പുറമെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്‌ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മദര്‍ മറിയം ത്രേസ്യയുടെ ജന്മനാടായ തൃശൂര്‍ പുത്തന്‍ചിറ ഗ്രാമവും വിശുദ്ധനിമിഷത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍ ഒരുങ്ങി. വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധ പദവിയേറുമ്ബോള്‍ ധരിപ്പിക്കുന്ന കിരീടം മറിയം ത്രേസ്യയുടെ തിരുരൂപത്തിന്റെ ശിരസ്സില്‍ അണിയിക്കും. തുടര്‍ന്ന് സ്വരൂപം വഹിച്ചു കൊണ്ട് ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണം നടക്കും.

You might also like

Leave A Reply

Your email address will not be published.