Nature

ഷാജുവിന്‍റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രഡില്‍ സയനൈഡ് കലര്‍ത്തി

കോഴിക്കോട്: ഷാജുവിന്‍റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത് ബ്രഡില്‍ സയനൈഡ് കലര്‍ത്തിയാണെന്ന് ജോളിയുടെ വെളിപ്പെടുത്തൽ . കല്ലറ തുറക്കാതിരിക്കാനും ശ്രമം നടത്തിയിരുന്നു. ആദ്യം സയനൈഡ് നല്‍കിയത് മാത്യുവല്ലെന്നും ജോളി മൊഴി നല്‍കി. കൂടത്തായി കൊലപാതക പരമ്പരയില്‍ മാസ്റ്റര്‍ ബ്രെയിന്‍ ജോളി മാത്രമാണെന്നും പൊലീസ് പറഞ്ഞു.

ഷാജുവിന്റെ സഹോദരിയാണ് ആല്‍ഫൈനായി ബ്രെഡ് കരുതി വച്ചിരുന്നത്. ഈ ബ്രഡ്ഡില്‍ കയ്യില്‍ കരുതിയ സയനൈഡ് കുപ്പിയില്‍ വിരല്‍ മുക്കി ബ്രെഡ്ഡില്‍ പുരട്ടുകയായിരുന്നു. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈന്‍ മരിക്കുന്നത്. കുടുംബക്കാരെല്ലാം പങ്കെടുത്ത വലിയ പരിപാടിയായിരുന്നു അത്. ഭക്ഷണം വായിലേക്ക് വെച്ചയുടന്‍ തന്നെ കുട്ടി മടിയില്‍ നിന്ന് താഴേക്ക് ഊര്‍ന്ന് വീണ് മരിക്കുകയായിരുന്നു. ഇവിടെ ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ അത് കൊണ്ട് മാത്രം കേസ് തെളിയിക്കാനാകില്ല.

You might also like

Leave A Reply

Your email address will not be published.